കെ സ്വിഫ്റ്റ് ബസിടിച്ച് തൃശ്ശൂരില്‍ കാല്‍നട യാത്രക്കാരന്‍ മരിച്ചു

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ പരസ്വാമിയാണ് മരിച്ചത്. തൃശ്ശൂര്‍ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം നടന്നത്.

തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗതയില്‍ എത്തിയ ബസ് പരസ്വാമിയെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ബസ് നിര്‍ത്താതെ പോയി. പൊലീസ് എത്തി പരസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചു.

പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top