Section

malabari-logo-mobile

പാലത്തിങ്ങല്‍ ഫേസ്ബുക്ക് കൂട്ടായിമ ഇനി ചാരിറ്റി പ്രവര്‍ത്തനവങ്ങളിലേക്കും

HIGHLIGHTS : പരപ്പനങ്ങാടി: വെറും ഫോട്ടോ അപ്ലോഡിങ്ങിനും ലൈക്കുകള്‍ക്കും ഫേസ് ബുക്ക് ഗ്രൂപ്പുകളുള്ള ഈ കാലത്ത്

palathingal groupപരപ്പനങ്ങാടി: വെറും ഫോട്ടോ അപ്ലോഡിങ്ങിനും ലൈക്കുകള്‍ക്കും ഫേസ് ബുക്ക് ഗ്രൂപ്പുകളുള്ള ഈ കാലത്ത് അതില്‍ നിന്നെല്ലാം വ്യത്യസ്തമായി കാഴ്ചയുമായി പാലത്തിങ്ങള്‍ ഫേസ്ബുക്ക് ഗ്രൂപ്പ്. തങ്ങളുടെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ച് ഗ്രൂപ്പിലെ പരമാവാധി അംഗങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ ഒത്തൊരുമയോടുകൂടി ചേര്‍ന്ന ഒരു അപൂര്‍വ്വ സംഗമത്തിന് പാലത്തിങ്ങള്‍ എഎംഎല്‍പി സ്‌കൂള്‍ വേദിയായി.

ഫേസ് ബുക്കിലൂടെ മാത്രം പരിചയപ്പെട്ടവര്‍ നേരില്‍ കണ്ടും ആശയവും സ്‌നേഹവും പരസ്പരം പങ്കുവെച്ചപ്പോള്‍ അത് എല്ലാ സംഗങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു കൂടിചേരിലായി ഇത് മാറി.

sameeksha-malabarinews

പരപ്പനങ്ങാടി പാലത്തിങ്ങലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക-സാംസ്‌ക്കാരിക മേഖലകളില്‍ നിരന്തരം ഇടപെട്ടാനുതകുന്ന ഒരു ചാരിറ്റി ട്രസ്റ്റായി ഫേസ് ബുക്ക് പാലത്തിങ്ങള്‍ ഗ്രൂപ്പിനെ മാറ്റാനും തീരുമാനിച്ചു.

150ല്‍ പരം അംഗങ്ങള്‍ പങ്കെടുത്ത സംഗമത്തിന് ജാഫര്‍ വി കെ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ മലബാറി ന്യൂസ് എഡിറ്റര്‍ സ്മിത അത്തോളി സംസാരിച്ചു. ശനീബ് മൂഴിക്കല്‍ സ്വാഗതവും സി ടി നാസര്‍ നന്ദിയും പറഞ്ഞു.

കൂട്ടായിമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ജാഫര്‍ വികെ ചെയര്‍മാനായും സമദ് കെകെ കണ്‍വീനറായും ഷാജി ഷമീര്‍ കോര്‍ഡിനേറ്ററായും 21 അംഗ സമിതിയെ തിരഞ്ഞെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!