ദില്ലി :ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുകയാണ് .ഡല്‍ഹിയില്‍ താപനില അഞ്ച് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുകയാണ്.
ഇവിടെ പുക മഞ്ഞും ശക്തമാണ് .ഇതുകൊണ്ടുതന്നെ വാഹനഗതാഗതത്തെയും ട്രെയിന്‍ സര്‍വീസിനെയും വിമാനസര്‍വീസിനെയും ഏറെ ബാധിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശ് ,പഞ്ചാബ് ,ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലും അതിശൈത്യം തുടരുകയാണ്.
പഹല്‍ഗാം ,ഗുല്‍മര്‍ഗ്,ശ്രീനഗര്‍ അടക്കം ജമ്മുകാശ്മീരിലെ പലയിടങ്ങളിലും താപനില മൈനസ് 5 ഡിഗ്രി വരെ എത്തിയിട്ടുണ്ട്.
ഡല്‍ഹി, ഹരിയാന, പഞ്ചാബ്,സിക്കിം ,രാജസ്ഥാന്‍, ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കാഴ്ച പരിധി 50 മീറ്റര്‍ ആയി കുറഞ്ഞത് റോഡ്,റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.പല വിമാനസര്‍വീസുകള്‍ നേരം വൈകിയാണ് സര്‍വീസ് നടത്തുന്നത്.
അതിശൈത്യത്തെ തുടര്‍ന്ന് നോയിഡയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ .




