Section

malabari-logo-mobile

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി; ചരക്ക് നീക്കങ്ങള്‍ക്ക് തടസ്സമില്ല

HIGHLIGHTS : Extends ban on international flights; There is no impediment to the movement of goods

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 30 വരെ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് തുടരുമെന്ന് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍). ഡിജിസിഎ ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബര്‍ അവസാനം വരെ നീട്ടിയിരുന്ന വിലക്കാണ് നവംബര്‍ 30 ലേക്ക് നീട്ടിയത്.

അതേസമയം ചരക്ക് നീക്കങ്ങള്‍ക്ക് തടസ്സമില്ലെന്നും സര്‍ക്കുലറിലുണ്ട്.

sameeksha-malabarinews

വിവിധ രാജ്യങ്ങളുമായുളള ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വിമാന സര്‍വീസുകള്‍ക്ക് ഇളവുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തുടക്കമായ 2020ലാണ് രാജ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് എര്‍പ്പെടുത്തി കൊണ്ട് ഉത്തരവ് വന്നത്. അന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!