
കടലാമ സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനം ഉടന്‍ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് ഓള്‍ കേരള ഫിഷ് മെര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
നിരോധനത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും കമ്പനികളില്‍ നിന്ന് കൊടുത്ത മത്സ്യത്തിന്റെ പണം കിട്ടാത്തത് മൂലം മത്സ്യവ്യാപരികള്‍ വലിയ പ്രതിസന്ധിയിലാണ്, വട്ടിപ്പലിശക്ക് പണം കടം മേടിച്ചും കച്ചവടക്കാര്‍ തീരാ ദുരിതത്തിലാണ്. മാര്‍ക്കറ്റുകളില്‍ ചെമ്മീന്‍ വില കുറഞ്ഞതിനാല്‍ കച്ചവടനഷ്ട്ടം സഹിക്കാനാവാത്ത വിധത്തിലേക്ക് മാറുകയാണ്. കയറ്റുമതി നടക്കാത്ത സാഹചര്യമാണ് ഇത് സംഭവിക്കുന്നത്.
2019 ല്‍ ആരംഭിച്ച നിരോധനം അമേരിക്ക ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ തുടപെട്ട് അടിയന്തരമായി ഈ നിരോധനം അവസാനിപ്പിക്കണം. 15-07- 2024 ല്‍ ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തുന്ന പക്ഷോഭത്തില്‍ ഓള്‍ കേരള ഫിഷ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പസിഡന്റ് സി എം ഷാഫി അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി വി വി അനില്‍, എ ആര്‍ സുധീര്‍ ഖാന്‍, ആര്‍ എം എ മുഹമ്മദ്, കെ സി അബ്ദുള്ള, പി എച് റഹീം പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




