കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഡോ. പി. രവീന്ദ്രന്‍ വൈസ് ചാന്‍സലറായി ചുമതലയേറ്റു

ഡോ. പി. രവീന്ദ്രന്‍ വൈസ് ചാന്‍സലറായി ചുമതലയേറ്റു

കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. പി. രവീന്ദ്രന്‍ ചുമതലയേറ്റു. കാലിക്കറ്റിലെ തന്നെ കെമിസ്ട്രി പഠനവിഭാഗം പ്രൊഫസറാണ് ഡോ. രവീന്ദ്രന്‍. വെള്ളിയാഴ്ച വൈകീട്ട് കാലാവധി അവസാനിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജില്‍ നിന്ന് ഇദ്ദേഹം സ്ഥാനമേറ്റെടുത്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. പി. രവീന്ദ്രന്‍ ചുമതയേല്‍ക്കുന്നു. സ്ഥാനമൊഴിഞ്ഞ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് തുടങ്ങിയവര്‍ സമീപം.

സ്‌പോട്ട് അഡ്മിഷന്‍

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാഥികള്‍ക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ താമസിച്ചു കൊണ്ട് പഠിക്കാവുന്ന ബി.കോം. ഹോണേഴ്സ് (കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) കോഴ്സിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 15 നടക്കും. എസ്.എസ്.എല്‍.സി., പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട്, കമ്മ്യുണിറ്റി, ഇന്‍കം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഇക്വലവന്‍സി സര്‍ട്ടിഫിക്കറ്റ് ( ആവശ്യമാണെങ്കില്‍ ), ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതം രാവിലെ 11.30 – ന് ഐ.ടി.എസ്.ആര്‍. കാര്യാലയത്തില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ : 6282064516, 9744013474.

പരീക്ഷ മാറ്റി

അഫിലിയേറ്റഡ് കോളേജുകള്‍ / സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കായി ജൂലൈ 26 – ന് നടത്താന്‍ നിശ്ചയി രണ്ടാം സെമസ്റ്റര്‍ വിവിധ പി.ജി. ( CBCSS – PG ) ഏപ്രില്‍ 2024 / ഏപ്രില്‍ 2023 – റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ( സ്‌പെഷ്യല്‍ പരീക്ഷകളും പുനഃപരീക്ഷകളും ഉള്‍പ്പെടെ ) ആഗസ്റ്റ് രണ്ടിന് നടത്തും. മറ്റു പരീക്ഷകള്‍, പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ല. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top