ടെല്‍ അവീവില്‍ മൂന്ന് ബസുകളില്‍ സ്‌ഫോടനം; ആളപായമില്ല

ടെല്‍ അവീവ്: ഇസ്രയേലിലെ ടെല്‍ അവീവില്‍ മൂന്ന് ബസുകളില്‍ സ്‌ഫോടനം. രണ്ട് ബസുകളിലെ ബോംബ് നിര്‍വീര്യമാക്കി. സ്‌ഫോടനം നടന്നത് നിര്‍ത്തിയിട്ടിരുന്ന ബസുകളിലായതിനാല്‍ ആളപായമില്ല. അതേസമയം, സ്‌ഫോടനം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ തുടങ്ങി മൂന്നാഴ്ച്ച പിന്നിടുമ്പോഴാണ് ഇസ്രയേലില്‍ വീണ്ടും ആക്രമണമുണ്ടാവുന്നത്.

സ്‌ഫോടനത്തിന് പിന്നില്‍ ഭീകര സംഘടന ഉണ്ടെന്ന് ഇസ്രയേല്‍ പറയുന്നു. വെസ്റ്റ് ബാങ്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നും പെട്ടെന്ന് തന്നെ വെസ്റ്റ് ബാങ്കില്‍ സൈനിക നടപടി നടത്തുമെന്നും ഇസ്രയേല്‍ പറയുന്നു. അതേസമയം, വെസ്റ്റ് ബാങ്കില്‍ സൈനിക നടപടിയുണ്ടായാല്‍ മേഖലയിലെ സ്ഥിതി അതിസങ്കീര്‍ണ്ണമാവും. നിലവില്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top