കീരനല്ലൂര്‍ മിനി മാരത്തോണ്‍:ഫെയ്‌സ്ബുക്ക് പേജ് പ്രകാശനം ചെയ്തു

പരപ്പനങ്ങാടി : പാലത്തിങ്ങല്‍,കീരനല്ലൂര്‍ ബി ടീം സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന കീരനല്ലൂര്‍ മിനി മാരത്തണിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ഫേസ്ബുക്ക് പേജിന്റെ പ്രകാശനം നിര്‍വഹിച്ചു. കീരനല്ലൂര്‍ ന്യൂ കട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ മാരത്തണ്‍ സംഘാടകസമിതിയുടെരക്ഷാധികാരി അബൂബക്കര്‍ കുന്നുമ്മല്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

മാരത്തോണുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പ്രചാരണങ്ങളും ലക്ഷ്യമിട്ടാണ് കീരനല്ലൂര്‍ മിനി മാരത്തോണ്‍ ഒഫീഷ്യല്‍ എന്ന പേരില്‍ ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്.

മാരത്തോണ്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോക്ടര്‍ കബീര്‍ മച്ചിഞ്ചേരി, കണ്‍വീനര്‍ വിനോദ് കെ ടി,രക്ഷാധികാരി സൈതലവി കടവത്ത്, കൗണ്‍സിലര്‍ അസീസ് കൂളത്ത്,ബി ടീം ലീഡര്‍മാരും മരത്തോണ്‍ സംഘാടക സമിതി ഭാരവാഹികളുമായ അബൂബക്കര്‍, കുഞ്ഞുമുഹമ്മദ്, സിദ്ധീഖ്. കെ,മരക്കാര്‍ മടപ്പള്ളി, അനീസ് പാട്ടശ്ശേരി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റണ്‍ ഫോര്‍ യൂണിറ്റി & റണ്‍ ഫോര്‍ ഹെല്‍ത്ത് എന്ന സന്ദേശവുമായി ഏപ്രില്‍ 13നാണ് മിനി മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top