തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല മുക്കോലയില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ യുവാവിന്റെ രണ്ട് കൈപ്പത്തിയും തകര്‍ന്നു. നെടുമങ്ങാട് സ്വദേശി അനിരുദ്ധന്റെ കൈപ്പത്തികളാണ് തകര്‍ന്നത്. 17 വയസ്സുകാരനായ അനിരുദ്ധിനെതിരെ അനധികൃത ബോംബ്‌നിര്‍മ്മാണത്തിന് മുമ്പും കേസുണ്ട്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഇവര്‍ ബോംബുകള്‍ നിര്‍മ്മിച്ചത്.
അനിരുദ്ധന് ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്കും പരിക്കേറ്റു. അനിരുദ്ധന്റെ സഹോദരന്‍ അഖിലേഷിന്റെ കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കിരണ്‍, ശരത് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഘത്തിലുള്ള കിരണിന് വഞ്ചിയൂരില്‍ ബൈക്ക് മോഷണ കേസുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




