Section

malabari-logo-mobile

മഹാരാഷ്ട്രയില്‍ സ്‌ഫോടകവസ്തു നിര്‍മ്മാണ കമ്പനിയില്‍ പൊട്ടിത്തെറി;9 മരണം

HIGHLIGHTS : Explosion at explosives manufacturing company in Maharashtra; 9 dead

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മ്മാണ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നാഗ്പൂരിലെ ബസാര്‍ഗാവ് ഗ്രാമത്തിലുള്ള സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയിലാണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ സ്ത്രീകളാണ്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നു രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റര്‍ പ്ലാന്റില്‍ പാക്ക് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് നാഗ്പൂര്‍ (റൂറല്‍) പൊലീസ് സൂപ്രണ്ട് പറഞ്ഞു. മൂന്ന്‌പേരെ ഗുരുതരാവസ്ഥയില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് 12പേരാണ് ജോലിയിലുണ്ടായിരുന്നത്.

sameeksha-malabarinews

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!