
ആവശ്യമായ ചേരുവകൾ:
ചോളം മാവ് (സോർഗം മാവ്) – 1 കപ്പ്
കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ
1/2 ടീസ്‌പൂൺ ബേക്കിംഗ് പൗഡർ
1/4 ടീസ്‌പൂൺ ഉപ്പ്
1/4 കപ്പ് കട്ടിയുള്ള തൈര്
1/4 ടീസ്‌പൂൺ ബേക്കിംഗ് സോഡ
1/2 കപ്പ് ശർക്കര പൊടി
1/2 കപ്പ് പാൽ
1/4 കപ്പ് നെയ്യ്
തയ്യാറാക്കുന്ന വിധം:-
ഒരു പാത്രത്തിൽ തൈരും ബേക്കിംഗ് സോഡയും എടുക്കുക. നന്നായി കൂടികലർത്തുക. മാറ്റി വയ്ക്കുക. ഓവൻ180 C യിൽ 10 മിനിറ്റ് നേരത്തേക്ക് ചൂടാക്കുക. ചോളം മാവ്, കൊക്കോ പൗഡർ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നീ ചേരുവകളും ഒരുമിച്ച് അരിച്ചെടുക്കുക. മിശ്രിതം മാറ്റി വയ്ക്കുക. തൈര്-ബേക്കിംഗ് സോഡ മിക്സിലേക്ക്, ശർക്കരപ്പൊടി, പാൽ, നെയ്യ് എന്നിവ ചേർക്കുക. നന്നായി കൂട്ടികലർത്തുക. 2 മിശ്രിതം ചേർത്ത് സ്പാറ്റുല ഉപയോഗിച്ച് ഇളക്കുക. ഓവർ മിക്‌സ് ചെയ്യരുത്. ഇനി മിശ്രിതം കേക്ക് പാനിൽ ഒഴിക്കുക. ഒന്നുകിൽ വെണ്ണയോ നെയ്യോ ഉപയോഗിച്ച് ഗ്രീസ് ചെയ്യുക അല്ലെങ്കിൽ ബേക്കിംഗ് പേപ്പർ ഉപയോഗിക്കുക. പാൻ ഒരുpreheated oven ൽ 15 മിനിറ്റ് വേവിക്കുക. മധ്യഭാഗത്ത് ഒരു ടൂത്ത്പിക്ക് കൊണ്ട് പാകം പരിശോധിക്കുക. ഇത് തണുപ്പിക്കാൻ അനുവദിക്കുക. തണുത്തു കഴിഞ്ഞാൽ ഒരു പ്ലേറ്റിലേക്ക് മാറ്റുക. കഷ്ണളായി മുറിച്ച് ഉപയോഗിക്കാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു