Section

malabari-logo-mobile

പ്രവാസി ക്ഷേമം: കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നു

HIGHLIGHTS : Expatriate Welfare: Meeting at the Collectorate

കോഴിക്കോട്:പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികളും ചര്‍ച്ച ചെയ്യാന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. പ്രവാസി കാര്യസമിതി ചെയര്‍മാന്‍ എ.സി. മൊയ്തീന്‍ യോഗത്തില്‍ അധ്യക്ഷനായി.

പ്രവാസികാര്യ വകുപ്പ്, പ്രവാസി ക്ഷേമ ബോര്‍ഡ്, നോര്‍ക്ക റൂട്ട്‌സ് എന്നിവ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് മേഖലാ സെന്റര്‍ മാനേജര്‍ ടി. അനീഷ്, പ്രവാസി ക്ഷേമ ബോര്‍ഡ് കോഴിക്കോട് ഡി.ഇ.ഒ ടി.രാകേഷ് എന്നിവര്‍ വിവിധ പദ്ധതികള്‍ വിശദീകരിച്ചു.

sameeksha-malabarinews

വായ്പാ, ചികിത്സാ, വിവാഹ, ധനസഹായ പദ്ധതികളുടെ യോഗ്യതാ മാനദണ്ഡങ്ങളും കാലാവധിയും സംബന്ധിച്ച പ്രവാസിസംഘടനാ പ്രതിനിധികളുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും യോഗത്തില്‍ മറുപടി നല്‍കി. norkaroots.org എന്ന വെബ്‌സൈറ്റില്‍ നോര്‍ക്കറൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. പ്രവാസി ക്ഷേമ ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍, പെന്‍ഷന്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍
pravasikerala.org-യിലും ലഭ്യമാണ്.

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, പ്രവാസി കാര്യസമിതി അംഗങ്ങളായ കെ.എം. ഉണ്ണികൃഷ്ണന്‍, ഡോ. മാത്യു കുഴല്‍നാടന്‍, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി ലിമാ ഫ്രാന്‍സിസ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നുള്ള പ്രവാസി മലയാളി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!