
സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതിനു പിന്നാലെയാണ് സോണിയ ഗാന്ധിക്ക് കൊവിഡ് പോസിറ്റീവായത്. ജൂണ്‍ 8നു മുന്നോടിയായി ഇ ഡി ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് സോണിയ ഗാന്ധിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ബുധനാഴ്ച വൈകിട്ടാണ് സോണിയ ഗാന്ധി കൊവിഡ് പോസിറ്റീവായത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രസിഡന്റിനുള്ളത്. ചെറിയ പനിയുണ്ട്. കോവിഡ് ലക്ഷണം കാണിക്കുന്നതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോയി.
സോണിയ ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും ജൂണ്‍ 8നു മുന്‍പ് ഇഡിക്ക് മുന്നില്‍ ഹാജരാവണം. കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തെന്നാണ് കേസ്.



