കാലിക്കറ്റ് യൂണിവേഴ്‌സിറ്റ് വാര്‍ത്തകള്‍;സീനിയര്‍ റിസര്‍ച്ച് ഫെല്ലോ – അപേക്ഷ ക്ഷണിച്ചു

സീനിയര്‍ റിസര്‍ച്ച് ഫെല്ലോ – അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ഡി.എസ്.ടി.-എസ്.എച്ച്.ആര്‍.ഐ. പ്രൊജക്ടില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷമാണ് പ്രൊജക്ടിന്റെ കാലാവധി. 35000 രൂപയും എച്ച്.ആര്‍.എ.യുമാണ് പ്രതിമാസ വേതനം. വിശദവിവരങ്ങള്‍ക്ക് 9400741861 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക. ഇ-മെയില്‍ aneeshem@uoc.ac.in

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 9-ന് കാലത്ത് 10 മണിക്ക് സര്‍വകലാശാലാ സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 13-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും എം.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷക്കും മാര്‍ച്ച് 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top