
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ ഇന്ന് (ശനിയാഴ്ച) പുറത്തുവിട്ടേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും. സര്‍ക്കാര്‍ പുറത്തുവിടരുതെന്ന് നിര്‍ദേശിച്ച 49 മുതല്‍ 53 വരെയുള്ള പേജുകളിലെ വിവരങ്ങളാണ് പുറത്തുവരുമെന്ന് കരുതുന്നത്. ഇവ കൈമാറുമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് ചില മാധ്യമപ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കാണ് ഈ ഭാഗങ്ങള്‍ കൈമാറുക.
വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതിന് പുറമേയുള്ള ചില ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയിരുന്നു. 49 മുതല്‍ 53വരെയുള്ള പേജുകളായിരുന്നു സര്‍ക്കാര്‍ സ്വന്തം നിലയില്‍ വെട്ടി മാറ്റിയത്. ഈ ഭാഗങ്ങളായിരിക്കും അപേക്ഷിച്ചവര്‍ക്ക് കൈാറുക. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ച വിവരാവകാശ കമ്മീഷണറുടോണ് നിര്‍ണായക തീരുമാനം.
ഏതൊനും മാസങ്ങള്‍ക്ക് മുമ്പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കമ്മിറ്റി മുമ്പാകെ മൊഴി നല്‍കി പലരും പിന്നീട് മാധ്യങ്ങള്‍ക്ക് മുന്നിലും അല്ലാതെയും നിരവധി നടന്‍മാര്‍ക്കും സിനിമ മേഖലയിലെ പുരുഷന്‍മാര്‍ക്കെതിരേയും രംഗത്ത് വന്നിരുന്നു. പരാതികള്‍ അന്വേഷിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. സിനിമ മേഖലയിലെ അതിക്രമങ്ങള്‍ തടയുന്നതിനാവശ്യമായ നിയമം രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്താണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




