
മലപ്പുറം:ഗോത്രവര്‍ഗ മേഖലയിലെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷനും നിലമ്പൂര്‍ ട്രൈബല്‍ സ്പെഷ്യല്‍ പ്രൊജക്ടും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് നിലമ്പൂര്‍ ട്രൈബല്‍ പ്രീമിയര്‍ ലീഗിന് തുടക്കമായി. നിലമ്പൂര്‍, അമല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് നിലമ്പൂര്‍ എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ജനുവരി 24, 25, 26 തീയതികളിലായാണ് കായിക മാമാങ്കം അരങ്ങേറുന്നത്. രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
41 ഗോത്ര പുരുഷ ടീമുകളും എട്ട് വനിതാ ടീമുകളുമാണ് ഇത്തവണ ലീഗില്‍ പങ്കെടുക്കുന്നത്. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫിയും പ്രൈസ് മണിയും കൂടാതെ വിവിധ പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍. അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിലമ്പൂര്‍ ട്രൈബല്‍ സ്പെഷ്യല്‍ പ്രോജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ. മുഹമ്മദ് സാനു സ്വാഗതം പറഞ്ഞു. എരഞ്ഞിമങ്ങാട് ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ വി.ടി. ബീന, ചാലിയാര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ബഷീര്‍ കാട്ടുമുണ്ട, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.വി. പ്രസാദ്, കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. റജീന, ജനമൈത്രി എക്സൈസ് സ്‌ക്വാഡ് എടക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാജിത, ഡി.ടി.പി.സി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് വരുണ്‍, അമരമ്പലം കുടുംബശ്രീ സി.ഡി.എസ.് ചെയര്‍പേഴ്സന്‍ ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗോത്രവര്‍ഗ വിഭാഗങ്ങളുടെ കായികമായ മുന്നേറ്റത്തിനും ഒത്തൊരുമയ്ക്കും വേദിയൊരുക്കുന്ന ടൂര്‍ണമെന്റ് സമാപനമായ ജനുവരി 26 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര തുടങ്ങിയവരും യൂത്ത് ക്ലബ്ബ് അംഗങ്ങള്‍, ഉന്നതിയില്‍ നിന്നും വന്നവര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് അധ്യാപകര്‍, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാര്‍, മിഷന്‍ ജീവനക്കാരും പങ്കെടുക്കും. തുടങ്ങിയവര്‍ പങ്കെടുക്കും. സമാപനത്തോട് അനുബന്ധിച്ച് ഉന്നതിയില്‍ ഉള്ളവരുടെ ഫ്‌ലാഷ് മോബും മാഞ്ചീരിയിലെ ചോലനായ്ക്ക വിഭാഗത്തില്‍ നിന്നുള്ളവരുടെ സൗഹൃദ മത്സരവും ഉണ്ടായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




