മികവുത്സവം സാക്ഷരതാ പരീക്ഷ ഇന്ന്


കോഴിക്കോട് : സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയായ ഉല്ലാസ് – ന്യൂ ഇന്ത്യാ ലിറ്ററസി പദ്ധതിയുടെ മികവുത്സവം സാക്ഷരതാ പരീക്ഷ ഇന്ന് (ജനുവരി 25) നടക്കും. പരീക്ഷയുടെ ഉദ്ഘാടനം തിരുവമ്പാടി അമ്പലപ്പാറ ഉന്നതിയിൽ രാവിലെ ഒൻപത് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ കൊട്ടാരത്തിൽ നിർവ്വഹിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിക്കും. ജില്ലയിൽ 30 തദ്ദേശ സ്ഥാപനങ്ങളിലാണ് പദ്ധതി നടന്നു വരുന്നത്. സർവ്വേയിൽ കണ്ടെത്തി പഠനം പൂർത്തിയാക്കിയ 2156 പേർ പരീക്ഷ എഴുതും. 1639 പേർ സ്ത്രീകളും 517 പേർ പുരുഷന്മാരുമാണ്. 348 പേർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരും, 209 പേർ പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ടവരും, 79 ഭിന്നശേഷിക്കാരും പരീക്ഷ എഴുതും.

മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ വാചികം, എഴുത്ത്, അടിസ്ഥാന ഗണിതം എന്നീ വിഭാഗങ്ങളിലാണ് ചോദ്യങ്ങൾ. വിജയിക്കുന്ന പഠിതാക്കൾക്ക് നാലാംതരം തുല്യതയ്ക്ക് ചേർന്ന് പഠിക്കാം. പരീക്ഷ ദിവസം സംസ്ഥാന ജില്ലാ സാക്ഷരതാമിഷൻ പ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷർ/ഉപാധ്യക്ഷർ, അംഗങ്ങൾ എന്നിവർ പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിക്കും. പഠിതാക്കൾക്ക് പരീക്ഷ എഴുതുന്നതിനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ നടത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top