
കോഴിക്കോട്:ദേശീയ വോട്ടേഴ്സ് ദിനത്തിന്റെ ഭാഗമായി മേരാ യുവ ഭാരത് കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ വോട്ടേഴ്സ് ദിന പദയാത്ര ഇന്ന് (25) ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് ഫ്ലാഗ് ഓഫ് ചെയ്യും. ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും യുവജനങ്ങളിൽ വോട്ടർ ബോധവത്ക്കരണം വർധിപ്പിക്കുകയും ആദ്യമായി വോട്ട് ചെയ്യുന്ന യുവജനങ്ങളെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്കു ആകർഷിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
കേന്ദ്ര സർക്കാർ യുവജനകാര്യ-കായിക മന്ത്രാലയം, ഇലക്ടറൽ ലിറ്ററസി ക്ലബ്, നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റുകൾ, പ്രൊവിഡൻസ് വിമൻസ് കോളേജ്, ടെക്‌നിക്കൽ സെൽ കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജ് നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികൾ, എൻ.എസ്.എസ്, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




