HIGHLIGHTS : Excise's massive ganja hunt in Chelari
പരപ്പനങ്ങാടി: വിപണിയില്‍ രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 7.5 കിലോ കഞ്ചാവുമായി യുവാവിനെ പരപ്പനങ്ങാടി എക്‌സ്സൈസ് ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്ത് കേസെടുത്തു. ചേളാരി പൂതേരിവളപ്പില്‍ കരണിയില്‍ വീട്ടില്‍ ഷണ്മുഖദാസാണ് (38) അറസ്റ്റിലായത്. കഞ്ചാവ് കടത്തികൊണ്ടുവന്ന വണ്ടിയും കസ്റ്റഡിയില്‍ എടുത്തു.
എക്‌സ്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ അരുണ്‍ പാറോലിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. ആഴ്ചകളായി ഇയാള്‍ എക്‌സ്സൈസിന്റെ രഹസ്യ നിരീക്ഷണത്തില്‍ ആയിരുന്നു.
ചേളാരി പടിക്കല്‍ വച്ച് കഞ്ചാവ് കടത്തികൊണ്ട് വരുമ്പോളാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാള്‍ക്ക് കഞ്ചാവ് മൊത്തമായി എത്തിച്ചു നല്‍കുന്നതെന്ന് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികള്‍ പിടിയിലാകുമെന്നും പരപ്പനങ്ങാടി എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ഷാനൂജ് കെ ടി പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍മാരായ പി ബിജു, കെ പ്രദീപ് കുമാര്‍, എം രാകേഷ് സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ദിദിന്‍ എം എം, അരുണ്‍ പാറോല്‍, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ പി എം ലിഷ എന്നിവരാണ് കേസെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു