
തിരൂരങ്ങാടി: മൂന്നിയൂര്‍ തലപ്പാറയിലെ വീട്ടില്‍ മോഷണം. ആറേമുക്കാല്‍ പവന്‍ കവര്‍ന്നു. മൂന്നിയൂര്‍ തലപ്പാറ സ്വദേശി കൈതകത്ത് സാബിറയുടെ വീട്ടില്‍ അലമാറയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
സാബിറ ജോലിക്കായി പുറത്ത് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. രാവിലെ പത്ത് മണിക്കും ഒരു മണിക്കുമിടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു.
വീട്ടിലുിണ്ടായിരുന്ന വൃദ്ധയായ മാതാവ് അടുത്ത വീട്ടിലേക്ക് പോയി തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തിരൂരങ്ങാടി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




