150 വര്‍ഷം പഴക്കമുള്ള നാലുകെട്ട് തീപിടിച്ച് നശിച്ചു

ഹരിപ്പാട്: നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള വീട് തീപിടിച്ച് നശിച്ചു. കരുവാറ്റ അഞ്ചാം വാര്‍ഡ് ആഞ്ഞിലിവേലില്‍ മാത്യു ജോര്‍ജിന്റെ വീടിനോട് ചേര്‍ന്നുള്ള കുടുംബ വീടിനാണ് കഴിഞ്ഞദിവസം രാത്രി 12 മണിയോടുകൂടി തീ പിടിച്ചത്. പൂര്‍ണമായും തടിയില്‍ നിര്‍മ്മിച്ച നാലുകെട്ടാണ് കത്തിയമര്‍ന്നത്.

ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ഹരിപ്പാട് അഗ്‌നിശമനസേനാ വിഭാഗത്തെ അറിയിച്ചതിനെത്തുടര്‍ന്ന് കായംകുളത്ത് നിന്ന് രണ്ട് യൂണിറ്റും ഹരിപ്പാട് നിന്ന് ഒരു യൂണിറ്റും എത്തി തീ നിയന്ത്രണ വിധേയമാക്കി. മാത്യു ജോര്‍ജും കുടുംബവും താമസിച്ചിരുന്നത് തീപിടിച്ച വീടിനോട് ചേര്‍ന്ന് മീറ്ററുകള്‍ അകലെ മാത്രമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top