Section

malabari-logo-mobile

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാനകണ്ണികള്‍ എക്‌സൈസ് പിടിയില്‍

HIGHLIGHTS : Excise officials nab drug lords in Kozhikode and Malappuram districts

ആലപ്പുഴ:ചേര്‍ത്തല അരൂര്‍ നാഷണല്‍ ഹൈവേയില്‍ എരമല്ലൂര്‍ ഭാഗത്ത് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ഹൈടെക് ഭാരത് ബെന്‍സ് ലോറിയില്‍ കടത്തി കൊണ്ട് വന്ന 125 കിലോ ഗ്രാം കഞ്ചാവ് പിടികൂടി.

ആന്ധ്രയില്‍ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും അടക്കം വിവിധ ഇനം മയക്കുമരുന്നുകള്‍ പേപ്പര്‍ ലോഡിന്റെ മറവില്‍ കടത്തി കൊണ്ട് വന്നു കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണം ചെയ്ത് വന്നിരുന്ന വന്‍ ശൃംഖലയിലെ പ്രധാനകണ്ണികളായ മുഹമ്മദ് ജംഷീര്‍, സുഹുരിഷ് എന്നിവരാണ് പിടിയിലായത്.ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കി സഹായിച്ച കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രധാന ആളുകളെ കുറിച്ചും ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങി വിതരണം ചെയ്യുന്ന കോട്ടക്കല്‍, ഫറൂക്ക്, വെള്ളിമാട്കുന്ന് എന്നീ മേഘലകളിലെ പ്രധാനികളെ കുറിച്ചും നിന്നും വിവരം ലഭിച്ചിട്ടുണ്ട്.

sameeksha-malabarinews

പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ അവരെ പിടികൂടുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ടി. അനികുമാര്‍ അറിയിച്ചു. പാര്‍ട്ടിയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി. അനികുമാറിനെ കൂടാതെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. മധുസൂദനന്‍ നായര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍, പ്രെവെന്റ്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, വിശാഖ്, സുബിന്‍, രാജേഷ്, ഷംനാദ്, അരുണ്‍കുമാര്‍, ബസന്ത്കുമാര്‍,സുരേഷ്ബാബു എക്‌സൈസ് ഡ്രൈവര്‍
രാജീവ് എന്നിവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!