ലഹരിക്കെതിരെ പാട്ടുപാടി എക്‌സൈസ് ഉദ്യോഗസ്ഥര്‍

വിമുക്തി മിഷന് വേണ്ടി ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന എക്സൈസ് വകുപ്പ് സ്‌കൂളുകളിലും കോളേജുകളിലും മറ്റും യുവതലമുറയിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി ഓര്‍ക്കസ്ട്ര ടീമിന് രൂപം കൊടുത്തു. വേങ്ങര മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് ലഹരി വിരുദ്ധ ക്ലബ്ബും എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി ‘ലഹരിക്കെതിരെ സംഗീത ലഹരി’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ സി.കെ. അനില്‍കുമാര്‍ ട്രൂപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി അധ്യക്ഷത വഹിച്ചു. കോളജ് ലഹരി വിരുദ്ധ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ധന്യ ടീച്ചര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പരപ്പനങ്ങാടി റേഞ്ച് വിമുക്തി കോര്‍ഡിനേറ്റര്‍ സില്ല, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഫൈസല്‍ മാസ്റ്റര്‍, ഷഫീഖ് മാസ്റ്റര്‍, എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറി ഫാത്തിമ ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിനു ശേഷം കോളേജ് ഓഡിറ്റോറിയത്തില്‍ ലഹരി വിരുദ്ധ സന്ദേശങ്ങളും സിനിമാഗാനങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് സംഘടിപ്പിച്ച ട്രൂപ്പിന്റെ ആദ്യ ഗാനമേള ഏറെ ശ്രദ്ധേയമായി. പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു, മനോജ് കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ രോഹിണി, സിവില്‍ എക്സൈസ് ഓഫീസര്‍ അക്ഷയ്, എക്സൈസ് ഡ്രൈവര്‍ അഭിലാഷ് എന്നിവര്‍ ഗാനമേളക്ക് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top