ശിവകാശിയിലെ പടക്ക നിര്‍മാണ ശാലകളില്‍ സ്‌ഫോടനം; പത്തു മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ സ്‌ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു. വിരുദുനഗര്‍ ജില്ലയിലെ
ശിവകാശിക്ക് സമീപമാണ് ആദ്യസ്‌ഫോടനമുണ്ടായത്. പിന്നീട് കമ്മാപട്ടി ഗ്രാമത്തിലെ പടക്ക നിര്‍മാണ ശാലയിലുമാണ് ഇന്ന് വൈകിട്ടോടെ അപകടമുണ്ടായത്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തീയണച്ചു. തീ നിയന്ത്രണ വിധേയമാക്കി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ സഹായധനം പ്രഖ്യാപിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top