HIGHLIGHTS : Excise arrests youth with 51 bottles of liquor
പരപ്പനങ്ങാടി:51 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍.പട്രോളിങ്ങിനിടെ ഉള്ളണം -കൂട്ടുമൂച്ചി റോഡില്‍ ഉല്ലാസ് നഗര്‍ ബസ്റ്റോപ്പിന് സമീപത്തുനിന്നുമാണ് മുണ്ടിയങ്കാവ് സ്‌കൂള്‍ റോഡില്‍ താമസിക്കുന്ന അപ്പാശരി വീട്ടില്‍ കൃഷ്ണന്‍ (55)പിടിയിലായത്. ഒക്ടോബര്‍ 1,2 തിയതികളില്‍ ഡ്രൈഡേയില്‍ അവധികണക്കിലെടുത്ത് അമിത ലാഭത്തിന് വില്‍പ്പന നടത്താനിരുന്ന മദ്യമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരപ്പനങ്ങാടി റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.ദിനേശന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജനരാജ്, ജിഷ്‌നാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഐശ്വര്യ, എക്‌സ്സൈസ് ഡ്രൈവര്‍ ഷണ്മുഖന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.