Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഈവനിംഗ് ഒപി നിര്‍ത്തി വെച്ചു

HIGHLIGHTS : Evening OP was suspended at Tirurangadi Taluk Hospital

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ താത്കാലികമായി ഈവെനിംഗ് ഓപി ഗവണ്മെന്റ് ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചതായി സൂപ്രണ്ട് അറിയിച്ചു.

വൈകിട്ട് 4 മണി വരെ കോവിഡ് ഒപി ഉണ്ടായിരിക്കും. അതിനു ശേഷം വരുന്നവരെ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഇരുത്തി വാര്‍ഡ് ഡ്യൂട്ടിയില്‍ ഉള്ള ഡോക്ടര്‍ നോക്കുന്നതാണ്. ആന്റിജന്‍, ട്രൂനാറ്റ്, ആര്‍ടിപിസിആര്‍ പരിശോധനകള്‍ മുടക്കമില്ലാതെ (ഇപ്പോള്‍ നടത്തുന്ന രീതിയില്‍ തന്നെ ) 4 മണിവരെ തുടരുന്നതാണ്.

sameeksha-malabarinews

ചെറിയ അസുഖങ്ങള്‍ക്ക് ആശുപത്രിയിലേക്ക് അടുത്ത രണ്ടാഴ്ചകാലത്തേക്ക് വരുന്നത് കഴിവതും ഒഴിവാക്കാന്‍ നല്ലവരായ നാട്ടുകാര്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.. ചെറിയ അസുഖങ്ങള്‍ക്ക് തൊട്ടടുത്ത ആശുപത്രിയില്‍ കാണിക്കേണ്ടതാണ് എന്നും സൂപ്രണ്ട് അഭ്യര്‍ഥിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!