
ലെയ്പ്സിഗ് : യൂറോ കപ്പില്‍ ഓസ്ട്രിയയെ 2–1ന് തോല്‍പ്പിച്ച് തുര്‍ക്കി ക്വാര്‍ട്ടറില്‍. നെതര്‍ലന്‍ഡ്സാണ് ക്വാര്‍ട്ടറിലെ എതിരാളി. ശനിയാഴ്ചയാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്തെത്തിയ ഓസ്ട്രിയക്ക് കളിയുടെ ആദ്യ ഘട്ടത്തില്‍തന്നെ തിരിച്ചടി കിട്ടി. അര്‍ദ ഗുലെറുടെ കോര്‍ണര്‍ കിക്ക് ഓസ്ട്രിയന്‍ ഗോള്‍മുഖത്ത് അപകടം വിതച്ചു. ഓസ്ട്രിയന്‍ ഗോള്‍ കീപ്പര്‍ പാട്രിക് പെന്റ്സിനും പ്രതിരോധത്തിനും പന്ത് അടിച്ചൊഴിവാക്കാനായില്ല. തുര്‍ക്കി സെന്റര്‍ ബാക്ക് മെറിഹ് ഡെമിറല്‍ പന്ത് വലയില്‍ അടിച്ചുകയറ്റി. രണ്ടാംപകുതിയില്‍ രണ്ടാംഗോളിലൂടെ ഡെമിറല്‍ തുര്‍ക്കിയെ നയിച്ചു.
ഏഴ് മിനിറ്റിനുള്ളില്‍ മിച്ചേല്‍ ഗ്രിഗോറിറ്റ്സ് ഓസ്ട്രിയക്കായി ഒരെണ്ണം തിരിച്ചടിച്ചു. അവസാന മിനിറ്റില്‍ ക്രിസ്റ്റഫ് ബൗംഗാര്‍ട്നെറുടെ കരുത്തുറ്റ ഹെഡ്ഡര്‍ തുര്‍ക്കി ഗോള്‍ കീപ്പര്‍ മെര്‍ട്ട് ഗുനോക്ക് തട്ടിയകറ്റുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



