
മഞ്ചേരി: ലോഡ്ജിലെത്തിച്ച് മദ്യം നല്‍കി 18 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ്‌ചെയ്തു. താനൂര്‍ ഒഴൂര്‍ ഇല്ലത്ത്പറമ്പില്‍ ഷിഹാബി (44)നെയാണ് മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ എം ബിനീഷും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞ 28നാണ് സംഭവം. പെണ്‍കുട്ടിയുടെ സഹായത്തോടെ ഫോണില്‍ വിളിച്ചുവരുത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. മുന്‍പരിചയമുള്ള ഷിഹാബിനോട് പെണ്‍കുട്ടി പണം വായ്പയായി ചോദിച്ചു. പണം ലോഡ്ജിലാണ് സൂക്ഷിച്ചതെന്നും അങ്ങോട്ടു വരണമെന്നും ആവശ്യപ്പെട്ടു. ലോഡ്ജില്‍ എത്തിയപ്പോള്‍ മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




