മഞ്ഞപ്പിത്ത വ്യാപനം: സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

വള്ളിക്കുന്ന്: പഞ്ചായത്തിന്റെയും അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ മഞ്ഞപ്പിത്ത വ്യാപനമുണ്ടായ കൊടക്കാട്, കൂട്ടുമൂച്ചി, ആലിന്‍ചുവട് പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ടും ഹെല്‍ത്ത് കാര്‍ഡും ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ സ്വപ്ന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍മാരായ ആര്‍ കെ രമില്‍, പി സുരേഷ് എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ കെ പി ശ്രീകുമാര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top