വേങ്ങര: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചതായാണ് പരാതി. പരിക്കേറ്റ വിദ്യാര്‍ഥി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വേങ്ങര ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥി മുഹമ്മദ് ഷിഫിനാണ് മര്‍ദനമേറ്റത്.
അഞ്ചുദിവസം മുമ്പാണ് സ്‌കൂളില്‍ ചേര്‍ന്നത്. അന്നുമുതല്‍ റാഗിങ് തുടങ്ങിയെന്ന് ഷിഫിന്‍ പറഞ്ഞു. പാട്ട് പാടിപ്പിക്കുകയും മുടി വെട്ടാന്‍ നിര്‍ദേശിക്കുകയുമുണ്ടായി. പരാതി നല്‍കുമെന്ന് പറഞ്ഞതോടെ തിങ്കളാഴ്ച
സ്‌കൂള്‍ വിട്ട് പുറത്തിറങ്ങിയപ്പോള്‍ വളഞ്ഞിട്ട് മര്‍ദിച്ചെന്നാണ് പരാതി.
സംഭവം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറായ റാഗിങ് കമ്മിറ്റി പരിശോധന നടത്തി സ്ഥിരീകരിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ വേങ്ങര പൊലീസില്‍ പരാതി നല്‍കി. 14 പേരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




