ചാലിയം:ഫോക്കസ് ചാലിയം സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല എൽ.പി. സ്ക്കൂൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന സ്ക്കൂളിന് നൽകുന്ന പി.പി.എ മാരാത്ത് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സ: പി.പി.എ മാരാത്തിൻ്റെ ഭാര്യ ശ്രീദേവി മാരാത്തിൽ നിന്നും ഫോക്കസ് ഭാരവാഹികൾ ഏറ്റുവാങ്ങി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന 28-ാമത് ക്വിസ് മത്സരമാണ് ഈ ജനുവരി 26ന് നടന്നത്.
നിലവിലുള്ള ട്രോഫി മാറ്റി പുതിയ ട്രോഫി നൽകുകയായിരുന്നു മാരാത്തിൻ്റെ കുടുംബം.
മാരാത്ത് വീട്ടിൽ നടന്ന ചടങ്ങിൽ ഫോക്കസ് പ്രസിഡണ്ട് മോഹൻദാസ് പിൻപുറത്ത്, സെക്രട്ടറി കെ .വി. സന്ദീപ്, മെമ്പർമാരായ മോഹൻ ചാലിയം, ഒ.എം. നാസർ, ഖാദർ മാരാത്തിൻ്റെ മക്കളായ അജയകുമാർ, യതീന്ദ്രദാസ്, ഷാനവാസ്, ശ്രീകുമാർ, മരുമക്കൾ, പേരക്കുട്ടികൾ തുടങ്ങിയവർ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




