Section

malabari-logo-mobile

സംസ്ഥാനത്ത് 7 പുതിയ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുവാന്‍ ഇ എസ് ഐ കോര്‍പ്പറേഷന്‍ അനുമതി ലഭിച്ചു: മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : ESI Corporation gets approval to set up 7 new dispensaries in the state: Minister V Sivankutty

തിരുവനന്തപുരം: സംസ്ഥാനത്ത് 7 പുതിയ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുവാന്‍ ഇ എസ് ഐ കോര്‍പ്പറേഷന്‍ അനുമതി ലഭിച്ചുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 115-മത് റീജണല്‍ ബോര്‍ഡ് ഇ എസ് ഐ കോര്‍പ്പറേഷന്‍ യോഗത്തില്‍ ആണ് തീരുമാനം.

ബാലുശ്ശേരി , റാന്നി , കൂറ്റനാട് , വെഞ്ഞാറമൂട് , ആലത്തൂര്‍ , താമരശ്ശേരി , കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിലാണ് പുതിയതായി ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുവാന്‍ അനുമതി ലഭിച്ചത്. ഇതില്‍ കൂത്താട്ടുകുളം ഡിസ്‌പെന്‍സറിയില്‍ 3 ഡോക്ടര്‍മാരുടെയും മറ്റുള്ള ഡിസ്‌പെന്‍സറികളില്‍ രണ്ട് ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കുവാനും തീരുമാനമായി.

sameeksha-malabarinews

വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടക്കാതെ ശോചനീയ അവസ്ഥയില്‍ ആയിരുന്ന കെട്ടിടങ്ങളുടെ
അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഉപയോഗശൂന്യമായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 28 ഡിസ്‌പെന്‍സറികള്‍ മാറ്റി സ്ഥാപിക്കുവാനും ഇന്ന് നടന്ന യോഗത്തില്‍ തീരുമാനമായി.

കോവിഡ് കാലഘട്ടത്തില്‍ ഇ എസ് ഐ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ട ഇ എസ് ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഇ എസ് ഐ കോവിഡ്-19 റിലീഫ് സ്‌കീം പ്രകാരം സഹായം വിതരണം ചെയ്തു.

തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിനി ആന്റണി ഐഎഎസ്,ഇഎസ്‌ഐ റീജനല്‍ ഡയറക്ടര്‍ മാത്യൂസ് മാത്യു , ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. മാലിനി എസ്. ബോര്‍ഡ് മെമ്പര്‍ വി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!