Section

malabari-logo-mobile

പാചകവാതക വിലവര്‍ധനക്കെതിരെ സിഐടിയു നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധിച്ചു

HIGHLIGHTS : CITU-led protest in Malappuram against LPG price hike

മലപ്പുറം: പാചകവാതക വില വര്‍ധനക്കെതിരെ ജില്ലയില്‍ സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊള്ള അവസാനിപ്പിക്കണമെന്നും സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

മലപ്പുറം കുന്നുമ്മല്‍ കെഎസ്ആര്‍ടിസി പരിസരത്ത് സിഐടിയു ജില്ലാ സെക്രട്ടറി ഇ എന്‍ ജിതേന്ദ്രന്‍ ഉദ്ഘാടനംചെയ്തു.

sameeksha-malabarinews

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി പി സോമസുന്ദരന്‍ (പരപ്പനങ്ങാടി), ടി വി വിജയലക്ഷ്മി (എടപ്പാള്‍- കാലടി), എം മോഹന്‍ദാസ് (വണ്ടൂര്‍), ജില്ലാ ഭാരവാഹികളായ എം പി സലീം (അങ്ങാടിപ്പുറം), ടി കബീര്‍ (കോട്ടക്കല്‍), എം ബാപ്പുട്ടി (തിരൂര്‍), സുരേഷ് കാക്കനാത്ത് (പൊന്നാനി), എം ടി മുസ്തഫ (അരീക്കോട്), ബാലകൃഷ്ണന്‍ ചുള്ളിയത്ത് (താനൂര്‍), ടി പി യൂസഫ് (നിലമ്പൂര്‍), കെ എം ഫിറോസ് ബാബു (വളാഞ്ചേരി), കെ വി കുമാരന്‍ (എടപ്പാള്‍), എം ആര്‍ ജയചന്ദ്രന്‍ (എടക്കര) എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനംചെയ്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!