എറണാകുളം ബംഗളൂരു വന്ദേഭാരത് അടുത്തയാഴ്ച മുതൽ

HIGHLIGHTS : Ernakulam Bengaluru Vande Bharat from next week

തിരുവനന്തപുരം : ബംഗളുരു – എറണാകുളം (26651), എറണാകുളം-ബംഗളുരു വന്ദേഭാരത് (26652) എക്സ്പ്രസിന്റെ സർവീസ് ഏഴുമുതലാന്നെന്ന് സൂചന. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ബുധൻ ഒഴിച്ച് ആറുദിവസങ്ങളിൽ സർവീസു ണ്ടാകും. രാവിലെ 5.10ന് കെഎസ്ആർ ബംഗളുരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പകൽ 1.50ന് എറണാകുളത്ത് എത്തും.

സ്റ്റേഷനുകളും സമയവും:

കൃഷ്ണരാജപുരം 5.23, സേലം 8.13, ഈറോഡ് 9, തിരു പ്പുർ 9.45, കോയമ്പത്തൂർ 10.33, പാലക്കാട് 11.28, തൃശൂർ 12.28. തിരിച്ചുള്ള സർവീസ് 2.20ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവിൽ എത്തും.

സ്റ്റേഷനുകളും സമയവും: തൃശൂർ 3.17, പാലക്കാട് 4 35, കോയമ്പത്തൂർ 5.20, തിരുപ്പൂർ 6.03, ഈറോഡ് 6.45, സേലം 7.18, കൃഷ്ണരാജപുരം 10.23. എംപിമാരുടെ യോഗവും സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും സർവിസ് ഉടൻ ആരംഭിക്കണമെന്ന് റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടുവരികയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍

ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!