HIGHLIGHTS : Minister Muhammad Riyas to inaugurate renovated Mullaweetil Abdurahman Park today
കോഴിക്കോട്:നവീകരണം പൂര്‍ത്തിയാക്കിയ ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ കൊളത്തറ റഹിമാന്‍ ബസാറിലെ മുല്ലവീട്ടില്‍ അബ്ദു റഹിമാന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 2) രാവിലെ 10ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 1.45 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഓപണ്‍ എയര്‍ ആന്‍ഡ് റൂഫിങ് സ്റ്റേജ്, പ്രവേശന കവാടം, ഇരിപ്പിടങ്ങള്‍, കഫറ്റീരിയ, ഇന്റര്‍ലോക്കിങ്, ലാന്‍ഡ്‌സ്‌കേപ്പിങ്, ലൈബ്രറി ബില്‍ഡിങ് നവീകരണം എന്നിവ ഉള്‍പ്പെടുത്തിയാണ് സൗന്ദര്യവത്കരിച്ചത്.
ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്ന മുല്ലവീട്ടില്‍ അബ്ദുറഹ്‌മാന്റെ പേരിലുള്ളതാണ് പാര്‍ക്ക്. പാര്‍ക്കിന്റെ തുടര്‍പരിപാലന ചുമതല കോര്‍പ്പറേഷന്‍ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ കോര്‍പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി സി രാജന്‍ അധ്യക്ഷനാകും. സാഹിത്യകാരന്‍ പി കെ പാറക്കടവ് മുഖ്യാതിഥിയാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ


