
കോഴിക്കോട് : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കോഴിക്കോട് കാക്കൂർ സഞ്ജയ് നിവാസിൽ സഞ്ജയിനെ (33) ടൗൺ പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. വെള്ളിമാട്‌കുന്ന് നിർഭയ എൻട്രി ഹോമിലെ 17 വയസ്സുകാരി വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലുടെ പരിചയപ്പെട്ടശേഷം അപ്സര തിയറ്ററിന് സമീപത്തുള്ള ലോഡ്ജിലെത്തിച്ച് ലൈംഗികമായി പിഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച നിർഭയ എൻട്രി ഹോമിൽ നിന്ന് സ്കൂളിലേയ്ക്ക് പോകുന്നതിനിടെ പെൺകുട്ടിയെ കാണാതാവുകയും, അന്ന് രാത്രി തന്നെ ചേവായൂർ പൊലീസ് ബീച്ചിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. പെൺകുട്ടിയെ സിഡബ്ല്യുസിക്ക് മുമ്പാകെ ഹാജരാക്കിയപ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പറയുകയുമായിരുന്നു. തുടർന്ന് ചേവായൂർ പൊലീസ് കേസെടുത്തു.
കേസ് ടൗൺ പൊലീസിന് കൈമാറി. ടൗൺ പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒമാരായ അജേഷ്, വിജീഷ്, സിപിഒമാ രായ അബ്ദുൾ ജലീൽ, പ്രസാദ് എന്നിവരടങ്ങുന്ന അന്വേഷക സംഘം പ്രതിയെ കസ്റ്റഡിയിലെ ടുക്കുകയായിരുന്നു. എസ്എം സ്ട്രീറ്റിൽ ടാറ്റു ആർട്ടിസ്റ്റായി ജോലിചെയ്യുന്ന പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിന് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ



