ലോക പരിസ്ഥി ദിനം:മെയ് 28 മുതല്‍ തൈകള്‍ വിതരണം ചെയ്യും

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തയ്യാറായിട്ടുള്ള വൃക്ഷത്തൈകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന മെയ് 28 മുതല്‍ വിതരണം ചെയ്യും. ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ 3,58,600 വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. തൈകള്‍ ആവശ്യമുള്ളവര്‍ അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടണം. സെന്‍ട്രല്‍ നഴ്സറി നിലമ്പൂര്‍, ഉതിരംകുളം, ഉണിചന്തം, തിരുവാലി, മുണ്ടുപറമ്പ്, എടപ്പാള്‍ എന്നീ നഴ്സറികളിലാണ് വിതരണം ചെയ്യാന്‍ തൈകള്‍ തയ്യാറാക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നിലമ്പൂര്‍, മലപ്പുറം സാമൂഹ്യ വനവത്കരണ വിഭാഗം റെയിഞ്ച് ഓഫീസുമായോ മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. 8547603864/ 8547603868/ 8547603867/ 8547603865(നിലമ്പൂര്‍), 8547603857/85476038638547603861/ 8547603860(മലപ്പുറം).

Share news
error: Content is protected !!
Scroll to Top