HIGHLIGHTS : Environment Day celebration and Green Club inauguration

പരപ്പനങ്ങാടി: ലോക പരിസ്ഥിതിദിനത്തില്‍ അരിയല്ലൂര്‍ എം.വി. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷവും ഹരിത ക്ലബ്ബ് ഉദ്ഘാടനവും നടന്നു. പരിസ്ഥിതി പ്രവര്‍ത്തകനും മുന്‍ ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുമായ അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു.

പ്രത്യേകപരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥിയായ കെ. സല്‍മാന് വൃക്ഷതൈ വിതരണം ചെയ്തുകൊണ്ടാണ് ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചത്.പി.ടി.എ പ്രസിഡണ്ട് സുനില്‍കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മാനേജര്‍ കെ.കെ വിശ്വനാഥന്‍, പ്രിയബാലചന്ദ്രന്‍, ടി.കെ.ഷാജി, സുധീഷ് , ബിന്ദുഭാസ്‌കര്‍ , സജിത്ത് എന്നിവര്‍ സംസാരിച്ചു. വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. ഹരിത ക്ലബ്ബ് അംഗങ്ങള്‍,എസ്.പി.സി, ജെ.ആര്‍.സി, സ്‌കൗട്ട് &ഗൈഡ്‌സ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കാളികളായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു