കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാമ്പസ് ഹരിതാഭമാക്കിയവരെ ആദരിച്ച് കാലിക്കറ്റ് സര്‍വകലാശാല

HIGHLIGHTS : Calicut University News; Calicut University honors those who made the campus green

cite

കാമ്പസ് ഹരിതാഭമാക്കിയവരെ ആദരിച്ച് കാലിക്കറ്റ് സര്‍വകലാശാല

കാമ്പസിനെ ഹരിതാഭവും ശുചിത്വവുമാക്കാന്‍ നേതൃത്വം നല്‍കിയ വിരമിച്ച രണ്ട് അധ്യാപകര്‍ക്ക് പരിസ്ഥിതിദിനത്തില്‍ ആദരമേകി കാലിക്കറ്റ് സര്‍വകലാശാല. ബോട്ടണി പഠനവകുപ്പിലെ അധ്യാപകരായിരുന്ന ഡോ. ജോണ്‍ ഇ തോപ്പില്‍, ഡോ. എ.കെ. പ്രദീപ് എന്നിവരെയാണ് ആദരിച്ചത്. സര്‍വകലാശാലയുടെ ഗ്രീന്‍ കമ്മിറ്റി കണ്‍വീനറായിരുന്നു ഡോ. ജോണ്‍ തോപ്പില്‍. ലാന്റ് സ്‌കേപ്പിങ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നയാളാണ് ഡോ. പ്രദീപ്. കാമ്പസില്‍ തണല്‍ മരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപരിപാലിച്ചിരുന്ന ഡോ. കെ.വി. ബാലകൃഷ്ണനെക്കുറിച്ചുള്ള ‘ മരങ്ങള്‍, ഓര്‍മകള്‍ ‘ എന്ന ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അടുത്തിടെ അന്തരിച്ച ഡോ. ബാലകൃഷ്ണന്‍ സര്‍വകലാശായില്‍ നിന്നു സയന്റിഫിക് ഓഫീസറായി വിരമിച്ചയാളാണ്. ഡോക്യുമെന്ററി സംവിധാനം ചെയ്ത ടി.കെ. രാജീവിനെ ചടങ്ങില്‍ അനുമോദിച്ചു. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഞ്ചുവര്‍ഷത്തിനകം സര്‍വകലാശാലാ കാമ്പസ് കാര്‍ബണ്‍ ന്യൂട്രലാക്കുന്ന തരത്തില്‍ തൈകള്‍ നട്ടുപരിപാലിക്കുന്ന പദ്ധതിക്കും ഗ്രീന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുടക്കമായി. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ടി.ജെ. മാര്‍ട്ടിന്‍, പരീക്ഷാ കൺട്രോളർ  ഡോ. പി. സുനോജ്കുമാര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, ഗ്രീന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. സി.സി. ഹരിലാല്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ആബിദലി തുടങ്ങിയവര്‍ സംസാരിച്ചു.

25-ാം വാർഷികത്തിൽ 25 തൈകൾ നട്ട് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് ( ഐ.ഇ.ടി. ) ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് 25 വൃക്ഷ തൈകൾ ക്യാമ്പസിൽ നട്ടു. സർവകലാശാലാ എഞ്ചിനീയറിങ് കോളേജിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായാണ് 25 വൃക്ഷത്തൈകൾ നട്ടത്. പരിപാടി എൻ.എസ്.എസ്. പ്രോഗ്രാം കോ – ഓർഡിനേറ്റർ ഡോ. എൻ.എ. ശിഹാബ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. രഞ്ജിത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ നൗഷാദ് തയ്യിൽ, എൻ.എസ്.എസ്. വോളണ്ടിയർമാർ തുടങ്ങിയർ പങ്കെടുത്തു.

അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) 18 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വർഷത്തെ (പ്ലസ്‌ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ്) അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂൺ 18-ന് വൈകിട്ട് അഞ്ചു മണി വരെ നീട്ടി. അപേക്ഷാ ഫീസ് : എസ്.സി. / എസ്.ടി. – 205/- രൂപ, മറ്റുള്ളവർ – 495/- രൂപ. കൂടുൽ വിവിരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍15 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ ആന്റ് റിസർച്ച് സെന്ററിലെ ആറുമാസ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രോഗ്രാമിന് ജൂൺ 15 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അടിസ്ഥാന യോഗ്യത : ബിരുദം. നവമാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്ന ഡിജിറ്റല്‍ മീ‍ഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്‍കുന്നതാണ് കോഴ്സ്. ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, ആനിമേഷന്‍, ഓഡിയോ – വിഷ്വല്‍ പ്രൊ‍ഡക്ഷന്‍, പോസ്റ്റ് – പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ നവീന സാങ്കേതിക സംവിധാനങ്ങളോടെ നല്‍കുന്ന പ്രായോഗിക പരിശീലനമാണ് ഈ പ്രോഗ്രാമിന്റെ സവിശേഷത. പഠനകാലയളവില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആർ.സിയിൽ ഇന്റേണ്‍ഷിപ്പിനും അവസരമുണ്ട്. കൂടുൽ വിവിരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 9946823812, 9846512211.

ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്. കായികക്ഷമതാ പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ, ഗവ. കോളേജി ഓഫ് ഫിസിക്കൽ എജുക്കേഷൻ കോഴിക്കോട്, ബി.പി.എഡ്. സെന്റർ ചക്കിട്ടപാറ എന്നി വിടങ്ങളിലെ 2025 – 26 അധ്യയന വർഷത്തെ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്. പ്രോഗ്രാം പ്രവേശനത്തിനുള്ള (CU-CET 2025-ന്റെ ഭാഗമായി) കായികക്ഷമതാ പരീക്ഷ യഥാക്രമം ജൂൺ 10 – 11 (ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്)), ജൂൺ 12 (ബി.പി.എഡ്.), ജൂൺ 16 – 17 (എം.പി.എഡ്.) എന്നീ തീയതികളിൽ നടക്കും. കേന്ദ്രം : കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ. വിദ്യാർഥികൾ ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അസൽ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ (കൈവശമുള്ളവർ), മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട് സൈസ് ഫോട്ടോഗ്രാഫ് എന്നിവ സഹിതം രാവിലെ 8.30-ന് സർവകലാശാലാ ക്യാമ്പസിലെ പി.ടി. ഉഷാ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ : 0494 2407016, 2407017.

വിദൂര വിഭാഗം ട്യൂഷൻ ഫീ, തപാൽ ചാർജ് ജൂൺ 16 വരെ അടയ്ക്കാം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനിൽ ( മുൻ എസ്.ഡി.ഇ. ) 2023-ൽ പ്രവേശനം നേടിയ ( CBCSS – UG ) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ മൂന്നാം വർഷ (അഞ്ച്, ആറ് സെമസ്റ്റർ) ട്യൂഷൻ ഫീസ് 500/- പിഴയോടെയും പഠനസാമഗ്രികൾ അയക്കുന്നതിനുള്ള തപാൽ ചാർജ് പിഴ കൂടാതെയും അടയ്‌ക്കേണ്ട അവസാന തീയതി ജൂൺ 16 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2407356.

പരീക്ഷ

സർവകലാശാലാ സെന്റർ / അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) രണ്ടു വർഷ ബി.പി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 11-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

അവസാന വർഷ (2003 സിലബസ് – 2003, 2004, 2006 പ്രവേശനം) എം.എ. ഹിസ്റ്ററി ഏപ്രിൽ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ  ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 19 വരെ അപേക്ഷിക്കാം.

പത്താം സെമസ്റ്റർ (2012 സ്‌കീം – 2012, 2013 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ  ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ (CCSS – 2022, 2023 പ്രവേശനം) എം.എ. മ്യൂസിക് നവംബർ 2024 പരീക്ഷയുടെ  ഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ (2019 സ്‌കീം)  വിവിധ ബി.ടെക്. ഏപ്രിൽ 2025 റഗുലർ, നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 26 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

എം.എസ് സി. മാത്തമാറ്റിക്സ് – രണ്ട്, നാല് സെമസ്റ്റർ സെപ്റ്റംബർ 2023, വിദൂര വിഭാഗം നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!