പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു

HIGHLIGHTS : Environment Day celebrated at Presentation English Medium School

cite

പരപ്പനങ്ങാടി: പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂള്‍ വളപ്പില്‍ മരം നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.

പരിപാടി അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പ്രിയ സി വി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷതവഹിച്ചു. കര്‍ഷകശ്രീ ജേതാവ് അബ്ദുറസാക്ക് മല്ലേപാട്ട്, പുതുക്കുടി അബ്ദുനാസര്‍ നഹ,സുജയ ടീച്ചര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വൃക്ഷത്തൈകളും , പച്ചക്കറി വിത്തുകള്‍ നല്‍കുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കമലം കാടശ്ശേരി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സമീര്‍ നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!