എന്റെ താനൂര്‍ പദ്ധതിയുടെ ഭാഗമായി കിഡ്‌നി രോഗികള്‍ക്ക് മരുന്നുകിറ്റുകള്‍ വിതരണം ചെയ്തു

താനൂര്‍: വി അബ്ദുറഹിമാന്‍ എംഎല്‍എയുടെ എന്റെ താനൂര്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ താനൂര്‍ നിയോജക മണ്ഡലത്തിലെ നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് നടത്താനാവശ്യമായ മരുന്നുകളടക്കമുള്ള കിറ്റുകള്‍ വിതരണം ചെയ്തു.
താനാളൂര്‍ ഡയാലിസിസ് സെന്ററില്‍ നടന്ന ചടങ്ങില്‍ താനാളൂര്‍ പഞ്ചായത്തിലേക്കാവശ്യമായ 33 രോഗികള്‍ക്കുള്ള കിറ്റുകള്‍
വി അബ്ദുറഹിമാന്‍ എംഎല്‍എ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജിക്ക് കൈമാറി. താനാളൂര്‍ പഞ്ചായത്ത് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ വി അബ്ദുറസാഖിന്റെ സാന്നിധ്യത്തിലായിരുന്നു കിറ്റുകള്‍ കൈമാറിയത്.

വരും ദിവസങ്ങളില്‍ ഒഴൂര്‍, പൊന്‍മുണ്ടം, ചെറിയമുണ്ടം, നിറമരുതൂര്‍ പഞ്ചായത്തുകളിലെ രോഗികള്‍ക്ക് കിറ്റുകള്‍ നല്‍കുമെന്ന് വി അബ്ദുറഹിമാന്‍ എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ നിര്‍ധനരായ മുഴുവന്‍ ഡയാലിസിസ് രോഗികള്‍ക്കും ആവശ്യമായ മരുന്നുകള്‍ കേരളത്തിനകത്തും പുറത്തു നിന്നുമായാണ് സംഘടിപ്പിച്ചത്
കൂടുതല്‍ മരുന്നുകളെത്തിക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top