
എംപോക്‌സ് സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ ചികിത്സയില്‍ കഴിയു ന്ന യുവാവിന്റെ സ്രവം പരിശോധനയ്ക്കായി പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. യുവാവിന്റെ ശരീരം വൈറസ് മുക്തമായോയെന്ന് പരിശോധിക്കാനാണ് തിങ്കളാഴ്ച വീണ്ടും സ്രവം അയച്ചത്. ഇതി ന്റെ ഫലം ചൊവ്വാഴ്ചയറിയാം. കഴിഞ്ഞ 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നട ത്തിയ പരിശോധനയില്‍ യുവാ വിന് എംപോക്‌സ് സ്ഥിരീകരിച്ചത്.
എടവണ്ണ സ്വദേശിയായ ഇയാള്‍ 13ന് യുഎഇയില്‍ നിന്നെത്തിയതാണ്. ലക്ഷണങ്ങള്‍ കണ്ടതോ ടെയാണ് ചികിത്സതേടിയത്. ഉടന്‍ ആരോഗ്യവകുപ്പ് യുവാവി ന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി യിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ 23 പേരാണ് പട്ടികയിലുള്ളത്. യു വാവിന്റെ കൂടെ വിമാനത്തിലെ ത്തിയവരെയും കണ്ടെത്തി സ്വയം നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ ക്കാര്‍ക്കും ലക്ഷണങ്ങളില്ല. രോ ഗബാധ റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ചിട്ടയായ പ്രതിരോധ പ്രവര്‍ത്ത നങ്ങളാണ് ആരോഗ്യവകുപ്പ് നട ത്തിയത്.
മഞ്ചേരി ഗവ. മെഡി ക്കല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ഐസൊലേഷന്‍ മു റികള്‍ സജ്ജമാക്കി. പ്രവര്‍ത്തന ങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ നോഡല്‍ ഓഫീസറെയും നിയോ ഗിച്ചിട്ടുണ്ട്. യുവാവിന് ക്ലേഡ് വണ്‍ ബി എംപോക്‌സ് വകഭേദമാ ണെന്ന് സ്ഥിരീകരിച്ച പശ്ചാത്ത ലത്തില്‍ പ്രോട്ടോകോള്‍ പ്രകാ രം തുടര്‍നടപടികള്‍ സ്വീകരിക്കു മെന്ന് നോഡല്‍ ഓഫീസര്‍ ഡോ. സി ഷുബിന്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




