Section

malabari-logo-mobile

തൊഴിലവസരങ്ങൾ; താനൂര്‍ ജി.ആര്‍എഫ്.ടി.എച്ച്.എസില്‍ അധ്യാപക നിയമനം

HIGHLIGHTS : Employment opportunities

വിവിധ തസ്തികകളില്‍ നിയമനം

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ഹെഡ്, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, യൂണിറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം  കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.  എംപ്ലോയബിലിറ്റി സെന്ററില്‍ പേര്  രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് ഹാജരാകാം.
ഫോണ്‍ : 04832 734 737.

ആരോഗ്യകേരളത്തില്‍ അവസരം

ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിന് കീഴില്‍ വിവിധ തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ആയുഷ്  ഡോക്ടര്‍ ആയുര്‍വേദം, ആയുഷ് ഡോക്ടര്‍ യൂനാനി, പീഡിയാട്രീഷന്‍,  അനസ്തസ്റ്റിസ്, ഗൈനക്കോളജിസ്റ്റ്, എംബിബിഎസ് ഡോക്ടര്‍മാര്‍  തുടങ്ങിയ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.താത്പര്യമുള്ളവര്‍ https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0483 273013 എന്ന ഫോണ്‍ നമ്പറിലും ആരോഗ്യ കേരളത്തിന്റെ വെബ്‌സൈറ്റ് ആയ www. arogyakeralam. gov.in ല്‍ ബന്ധപ്പെടാം.

sameeksha-malabarinews

താനൂര്‍ ജി.ആര്‍എഫ്.ടി.എച്ച്.എസില്‍ അധ്യാപക നിയമനം

താനൂര്‍ ജി.ആര്‍എഫ്.ടി.എച്ച്.എസില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.   താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ഏഴിന് രാവിലെ 11ന് വാക് – ഇന്‍- ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 9495410133.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും ന്യൂ ഡൽഹി ഓഫീസിലും ഡയറക്ടറേറ്റിലെ  വിവിധ വിഭാഗങ്ങളിലുമായാണ് അപ്പ്രന്റീസ്ഷിപ്.

ഇതിൽ ഡയറക്ടേറേറ്റിലെ അഞ്ച് ഒഴിവുകളിലേക്ക്  ഇപ്പോൾ അപേക്ഷിക്കാം.   ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലേതെങ്കിലും  പ്രധാന വിഷയമായെടുത്ത്  അംഗീകൃത സർവകാലശാലയിൽ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ  ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ  നിന്നും ജേർണലിസം, പബ്ലിക് റിലേഷൻസ്  എന്നീ വിഷയങ്ങളിലേതിലെങ്കിലും  പി ജി ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം.

യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്,  ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ prdapprenticeship2021@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ  അപേക്ഷിക്കണം.   2022  ജൂലൈ 8 ന് വൈകുന്നേരം അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. ഡയറക്ട്രേറ്റിൽ തപാലിൽ അയയ്ക്കുമ്പോൾ കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ് 2022  എന്ന് എഴുതിയിരിക്കണം. യോഗ്യതയുടെയും  അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പിൽ  പറയുന്ന തിയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാൻ തയ്യാറായി എത്തണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവർ 15 ദിവസത്തെ നോട്ടീസ് നൽകണം. ഏതെങ്കിലും ഘട്ടത്തിൽ പ്രവർത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാൻ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താൽ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പിൽ നിന്നും ഒഴിവാക്കും.

തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്‌ട്രേറ്റിൽ നിക്ഷിപ്തമായിരിക്കും. കൂടൂതൽ വിവരങ്ങൾക്ക്: 9496003235, 0471 2518471.

ക്ലർക്കുമാരെ തിരഞ്ഞെടുക്കുന്നു

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സിന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൗൺസിൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക്മാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 20നകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.

നോൺ വൊക്കേഷണൽ ടീച്ചർ താത്കാലിക നിയമനം

തിരുവനന്തപുരം പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി (എൻ.എസ്.ക്യു.എഫ്) വിഭാഗത്തിൽ ഓൺട്രപ്രണർഷിപ് ഡെവലപ്പ്‌മെന്റ് (ഇ.ഡി)  വിഷയത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ-കൺസോളിഡേറ്റഡ്) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ജൂലൈ ഏഴിനു രാവിലെ 10.30ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള എംകോം / എംഎ  (ബിസിനസ് ഇക്കണോമിക്‌സ്), ബി.എഡ്, സെറ്റ് അല്ലെങ്കിൽ ബി എസ് സി  കോ-ഓപ്പറേഷൻ  ആൻഡ് ബാങ്കിങ്(കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും നേടിയത്) യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാക്കണം.

വെറ്ററിനറി ഡോക്ടർ നിയമനം

തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ ദിവസവേതനടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ ആറിനു രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖം നടത്തും. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (കെ.വി.എസ്.സി) രജിസ്‌ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330736. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും ഹാജരാക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!