Section

malabari-logo-mobile

തൊഴിലവസരങ്ങൾ; ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

HIGHLIGHTS : employment opportunities; Guest Lecturer Vacancy

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
മഞ്ചേരി സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മാര്‍ച്ച് 9 രാവിലെ 9.30 ന് ഓഫീസില്‍ വെച്ച് നടത്തുന്ന എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങള്‍ക്ക് www.gptcmanjeri.in എന്ന കോളേജ് വൈബ്സൈറ്റ് സന്ദര്‍ശിക്കണം.

പട്രോള്‍ ഗാര്‍ഡിനെ നിയമിക്കുന്നു
സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ്  മുഖേന നടപ്പിലാക്കുന്ന കടലുണ്ടി പുഴയിലെ ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയില്‍ സംയോജിത മത്സ്യവിഭവ പരിപാലനം പദ്ധതി നിര്‍വ്വഹണത്തിനായി ജില്ലയില്‍ കടലുണ്ടിപുഴ ആസ്ഥാനമാക്കി പട്രോള്‍ ഗാര്‍ഡിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ചുരുങ്ങിയത് 2 വര്‍ഷം ഒ.ബി.എം എഞ്ചിന്‍ ഘടിപ്പിച്ച ബോട്ട് ഓടിച്ചുള്ള പരിചയമാണ് യോഗ്യത. 675 രൂപ പ്രതിദിന വേതനമായി ലഭിക്കും. വള്ളിക്കുന്ന്,തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്മുന്‍ഗണന ലഭിക്കും. നിയമനത്തിനായുള്ള കൂടിക്കാഴ്ച മാര്‍ച്ച് 14 രാവിലെ 10 ന് നിറമരുതൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിങ്  സെന്റര്‍ ഓഫീസില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍  0494 2666428 എന്ന നമ്പറില്‍ ലഭിക്കും.

sameeksha-malabarinews

വാക് ഇന്‍ ഇന്റര്‍വ്യൂ
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ‘വിമുക്തി’ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മാര്‍ച്ച് 9 (വ്യാഴം) ന് രാവിലെ 10 ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. എം.ഡി/ ഡി.പി.എം ഇന്‍ സൈക്യാട്രി അല്ലെങ്കില്‍ എം.ബി.ബി.എസും സൈക്യാട്രിയിലുള്ള ഒരു വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. ഉദ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 273 6241.

വാക് ഇന്‍ ഇന്റര്‍വ്യൂ
പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് ഡോക്ടര്‍ക്കു വേണ്ട യോഗ്യത. ഫാര്‍മസിസ്റ്റിന് സര്‍ക്കാര്‍ അംഗീകൃത ബി.ഫാം/ഡി.ഫാം കോഴ്‌സും കെ.എസ്.പി.സി രജിസ്‌ട്രേഷനും വേണം. നിയമനത്തിനായുള്ള കൂടിക്കാഴ്ച മാര്‍ച്ച് 22 ന് രാവിലെ 11.30 ന് ആശുപത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടക്കും. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0494 266039 എന്ന നമ്പറില്‍ ലഭിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!