Section

malabari-logo-mobile

തൊഴിലവസരങ്ങൾ;കുക്ക് നിയമനം

HIGHLIGHTS : Employment opportunities; Cook recruitment

അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ കുക്ക് നിയമനം
അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് ഫോളോവർ- കുക്ക് ഒഴിവിലേക്ക് 59 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് (അഡ്മിൻ) ഓഫീസിൽ ഒക്ടോബർ ആറിന് രാവിലെ പത്തിന് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. ഫോൺ: 04832960252.

താനൂർ ഗവ. റീജയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം
താനൂർ ഗവ. റീജയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ ഫിസിക്സ് (സീനിയർ) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ മൂന്നിന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9446157483.
മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. ഡയാലിസിസ് ടെക്നോളജിയിൽ സർക്കാർ അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. യോഗ്യരായ 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 11ന് രാവിലെ പത്തിന് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04832766425, 0483 2762037.

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഗസ്റ്റ് ലക്ചർ നിയമനം
ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്നിക്ക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്‌കിൽ എന്ന വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചർ നിയമനം നടത്തുന്നു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യതകൾ. ഹയർ സെക്കൻഡറി സ്‌കൂൾ ഇംഗ്ലീഷ് അധ്യാപന പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച ഇംഗ്ലീഷ് അധ്യാപകരെയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ ആറിന് രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തിന് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാവണം.
സീ റസ്‌ക്യൂ സ്‌ക്വാഡ് നിയമനം
ഫിഷറീസ് വകുപ്പിൽ ഫിഷിങ് ഹാർബറുകൾ കേന്ദ്രീകരിച്ച് സീ റസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കുന്നതിനായി സീ റസ്‌ക്യൂ സ്‌ക്വാഡുമാരെ തെരഞ്ഞെടുക്കുന്നു. കേരള മത്സ്യത്തൊഴിലാളി  ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം ലഭിച്ച 20നും 45നും ഇടയിൽ പ്രായമുള്ള കടലിൽ നീന്തുന്നതിന് പ്രാവീണ്യമുളള വ്യക്തികൾ ഒക്ടോബർ ആറിന് രാവിലെ 11ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ചന്തപ്പടി, പൊന്നാനിയിൽ മതിയായ രേഖകളും പകർപ്പും ബയോഡാറ്റയും സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2666728.

നിലമ്പൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
നിലമ്പൂർ ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് വിഷയത്തിൽ ജനറൽ വിഭാഗത്തിൽ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. താൽക്കാലിക ഒഴിവുണ്ട്. എം.ബി.എ/ബി.ബി.എയും രണ്ട് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സോഷ്യോളജി, സോഷ്യൽ വെൽഫയർ, ഇക്കണോമിക്സ് എന്നിവയിൽ ഏതെങ്കിലും ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡി.ജി.ഇ.ടിയിൽ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലിൽ പരിശീലനം ലഭിച്ചിട്ടുള്ള രണ്ട് വർഷ പരിചയമുള്ള ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ  ഒക്ടോബർ അഞ്ചിന് രാവിലെ 11ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04931222932.
അരീക്കോട് ഗവ. ഐ.ടി.ഐയിലെ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
അരീക്കോട് ഗവ. ഐ.ടി.ഐയിലെ ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റം (ഒ.ബി.സി സംവരണം) ട്രേഡിലും, എപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിലും (ജനറൽ വിഭാഗം) ഓരോ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നു. മതിയായ യോഗ്യതയുള്ളവർ ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ട്രേഡിലെ അഭിമുഖത്തിന് ഒക്ടോബർ നാലിന് രാവിലെ പത്തിനും എപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിലെ അഭിമുഖത്തിന് അഞ്ചിന് രാവിലെ പത്തിനും അസ്സൽ സർട്ടിഫിക്കറ്റുകളുമായി അരീക്കോട് ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2850238.
സിസ്റ്റം അനലിസ്റ്റ്/ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിൽ സിസ്റ്റം അനലിസ്റ്റ്/ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവിലേക്ക് ഒക്ടോബർ 18ന് രാവിലെ ഒമ്പതിന് വോക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക് www.iccs.res.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!