Section

malabari-logo-mobile

നീലഗിരിയില്‍ 50 അടി താഴ്ചയില്‍ കൊക്കയിലേക്ക് ബസ് മറിഞ്ഞു, 8 മരണം

HIGHLIGHTS : Bus overturns in Nilgiris at 50 feet to Koka, 8 dead

നീലഗിരി: ഊട്ടി കൂനൂര്‍ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. തെങ്കാശി സ്വദേശികളായ എട്ടുപേരാണ് മരിച്ചത്. നിതിന്‍ (15), ബേബികല (42), മുരുകേശന്‍ (65), കൗസല്യ (29), ഇളങ്കോ (64), മുപ്പുട്ടാതി (67), ശെല്‍വന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

വിനോദസഞ്ചാരികളുമായി വന്ന ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു. ആകെ 55 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഊട്ടിയില്‍നിന്നു തിരിച്ചുവരികയായിരുന്ന ബസ് കുനൂര്‍ മേട്ടുപ്പാളയം റോഡില്‍ മരപ്പാലത്തിനു സമീപം ഒമ്പതാം ഹെയര്‍പിന്‍ വളവിലാണ് അപകടത്തില്‍പ്പെട്ടത്. ബസ് സംരക്ഷണഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് വീഴുകയായിരുന്നു.  കയര്‍ ഉപയോഗിച്ച് കൊക്കയിലേക്ക് ഇറങ്ങിയാണ് ബസിനടിയില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്.

നീലഗിരി കൂന്നൂര്‍ ബസ് അപകടത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!