Section

malabari-logo-mobile

തൊഴിലവസരങ്ങൾ; കരാർ നിയമനം

HIGHLIGHTS : employment opportunities; Contractual appointment

sameeksha-malabarinews

കരാർ നിയമനം

സംസ്ഥാന ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി-ടെക് കമ്പ്വൂട്ടർ സയൻസ്/ ബി-ടെക് ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റാ പ്രോസസിംഗിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ സോഫ്റ്റ്‌വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ / അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്ട്രേഡ് പ്രൈവറ്റ് കമ്പനികളിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ ആണ് യോഗ്യത.പ്രായം 21നും 45നും മധ്യേ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  ഓഗസ്റ്റ് 17. വിലാസം: സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈക്കാട് പി.ഒ., തിരുവനന്തപുരം 695014. കൂടുതൽ വിവരങ്ങൾക്ക്: 0471 2337941, 2337942, 2337943.

ഫാമിലി കൗണ്‍സലര്‍ നിയമനം

സംസ്ഥാന സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ സഹായത്തോടെ എം.ഇ.ട്രസ്റ്റ്  മലപ്പുറം മൈലപ്പുറത്ത് നടത്തിവരുന്ന കൗണ്‍സിലിങ് സെന്ററില്‍ ഫാമിലി കൗണ്‍സലറെ നിയമിക്കുന്നു. യോഗ്യത:എം.എസ്.ഡബ്ല്യൂ. അല്ലെങ്കില്‍ എം.എ.സൈക്കോളജി. നിശ്ചിത യോഗ്യത ഉള്ളവര്‍ മൊബൈല്‍ നമ്പര്‍ സഹിതം ഉടനെ അപേക്ഷിക്കണം. വിലാസം:സെക്രട്ടറി, എം.ഇ. ട്രസ്റ്റ്, എം.സ്‌ക്വയര്‍ കോംപ്ലെക്ക്‌സ്, പാവമണി റോഡ്, കോഴിക്കോട് – 673 001.

ഫാര്‍മസിസ്റ്റ് നിയമനം

മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഗവ.അംഗീകൃത ഡി.ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 10ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ആശുപത്രി സൂപ്രണ്ട് മുമ്പാകെ എത്തണം.

അതിഥി അധ്യാപക നിയമനം

മലപ്പുറം ഗവ.കോളജില്‍ 2022-23 അധ്യയനവര്‍ഷത്തേക്ക് ഹിന്ദിവിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് ഒന്‍പതിന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം.

മെഡിക്കൽ റെക്കോർഡ്‌സ് ഓഫീസർ നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ റെക്കോർഡ്‌സ് ഓഫീസർ തസ്തികയിലേക്ക് ഓഗസ്റ്റ് 20ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

 

വാക്ക് ഇൻ ഇന്റർവ്യു

ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിലേക്ക് എം.കോമും ടാലിയുമുള്ള ബിരുദധാരികളായ അധ്യാപകരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 6ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും മറ്റ് രേഖകളും ആയി ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: 0471  2307733, 8547005050, വെബ്സൈറ്റ്: www.modelfinishingschool.org.

ജൈവ വൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർ

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഒഴിവ്. താത്കാലിക ഒഴിവിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഓഗസ്റ്റ് 16. ഫോൺ: 0471-2724740.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN job vacancy