കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; എം.ബി.എ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എം.ബി.എ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പിലെയും സ്വാശ്രയ സെന്ററുകളിലെയും 2022-23 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിംഗിന് ഹാജരാകാനുള്ള ദിവസവും സമയവും ഇ-മെയിലില്‍ അറിയിച്ചിട്ടുണ്ട്. നിര്‍ദ്ദേശം ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ജൂലൈ 2022 സപ്ലിമെന്ററി പരീക്ഷയും സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ രണ്ടു വര്‍ഷ എല്‍.എല്‍.എം. നവംബര്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും പുതുക്കിയ സമയക്രമമനുസരിച്ച് 22-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top