തൊഴിലവസരങ്ങള്‍; ഫാര്‍മസിസ്റ്റ് നിയമനം

ഫാര്‍മസിസ്റ്റ് നിയമനം

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പ്ലസ്ടു/ തതുല്യ വിജയം, ഗവ. അംഗീകൃത ഡി.ഫാം, സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് നാലു മണിക്കു മുമ്പായി കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ സമര്‍പ്പിക്കണം. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30 ന് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടക്കും.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പൊന്നാനി താലൂക്കിലെ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 20 ന് വൈകീട്ട് അഞ്ചിന് മുമ്പായി തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും മേല്‍ ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

ജെ.പി.എച്ച്.എന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ഗവ. അംഗീകൃത എ.എന്‍.എം കോഴ്‌സ് വിജയം, കേരള നഴ്സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് ജെ.പി.എച്ച്.എന് വേണ്ട യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദം, പി.ജി.ഡി.സി.എ/ ഡി.സി.എ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഇരു തസ്തികകളിലും മുന്‍ഗണന ലഭിക്കും. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് ജെ.പി.എച്ച്.എന്‍ തസ്തികയിലേക്കും 10.30 ന് ഡാറ്റാ എന്‍ട്രി ഓപ്പേറേറ്റര്‍ തസ്തികയിലേക്കും ഇന്റര്‍വ്യൂ നടക്കും. മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ.

ട്രേഡ്സ്മാന്‍ നിയമനം

മഞ്ചേരി ഗവ:ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ടര്‍ണിങ്, ഓട്ടോമൊബൈല്‍, കാര്‍പ്പെന്ററി, വെല്‍ഡിങ്, ഫിറ്റിങ് എന്നീ ട്രേഡുകളില്‍ ഒഴിവുളള ട്രേഡ്സ്മാന്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ ഐ.ടി.ഐയാണ് യോഗ്യത. ടര്‍ണിങ് ട്രേഡിലേക്ക് സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10.30 നും ഓട്ടോമൊബൈല്‍ ട്രേഡിലേക്ക് സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിനും കാര്‍പ്പെന്ററി ട്രേഡിലേക്ക് സെപ്റ്റംബര്‍ 10 ന് രാവിലെ 9.30 നും വെല്‍ഡിങ് ട്രേഡിലേക്ക് സെപ്റ്റംബര്‍ 10 ന് രാവിലെ 11.30 നും ഫിറ്റിങ് ട്രേഡിലേക്ക് സെപ്റ്റംബര്‍ 10 ന് ഉച്ചയ്ക്ക് രണ്ടിനും ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0483 2766185, ഇ.മെയില്‍: thsmji@gmail.com

സൈക്കോളജിസ്റ്റ് നിയമനം

വനിതാ ശിശു വികസന വകുപ്പിനു കീഴിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒ.ആര്‍.സി സൈക്കോളജിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഉള്ള ബിരുദാനന്തര ബിരുദം, ചൈല്‍ഡ് ഹുഡ് ഇമോഷണല്‍ ഡിസോര്‍ഡേഴ്‌സ് മേഖലയിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 2024 സെപ്റ്റംബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായവര്‍ക്കായി മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ വെച്ച് സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 297 8888, 9020290276.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top