HIGHLIGHTS : Free PSC Exam Practice
പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി. പരീക്ഷ പരിശീലനം ആരംഭിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് യോഗ്യത ആവശ്യമുള്ള അസി. മാനേജര്‍ (സിവില്‍), ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2, സൈറ്റ് എന്‍ജീനിയര്‍ (സിവില്‍), വര്‍ക്ക്ഷോപ്പ് അറ്റന്‍ഡര്‍ (സിവില്‍) – തുടങ്ങിയ തസ്തികകളിലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 11 ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ QR Code Scan ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാം. ക്ലാസ്സുകള്‍ ഓഫ് ലൈന്‍ ആയിരിക്കും. 55 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍ – 0496-2615500
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു